കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കിറ്റുകൾ പിടിച്ചെടുത്തത്. തോൽവി ഭയന്ന് വോട്ടർമാരെ സ്വാധീനിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷീബ വിജയൻ ആരോപിച്ചു. പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും കർശന നടപടി സ്വീകരിക്കണമെന്നാണ് എൽ.ഡി.എഫിന്റെ ആവശ്യം.














