തിരുവനന്തപുരം: പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി തലയിടിച്ച് വീണ് ജീവനക്കാരിക്ക് ദാരുണാന്ത്യം. വര്‍ക്കല ചെറുകുന്നം സ്വദേശി മീനഭവനില്‍ മീനയാണ് (51) മരിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിങ് പ്രസ്സിലാണ് അപകടം നടന്നത്. മീന 20 വര്‍ഷമായി പ്രസ്സിലെ ജീവനക്കാരിയാണ്.
പ്രസിലെ പിന്നിംഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയത്. മെഷീന് സമീപത്തുള്ള അലമാരയില്‍ നിന്ന് സാധനങ്ങളെടുക്കാന്‍ വന്നതായിരുന്നു മീന.മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.














