മാനന്തവാടി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍. പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജി(45)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്.
08.11.2025 തിങ്കളാഴ്ച രാത്രിയില്‍ വനിതാ ജങ്ഷനില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ വലയിലാവുന്നത്. സ്‌കൂട്ടറിന്റെ ഫൂട്ട്‌റെസ്റ്റില്‍ ചാക്കില്‍ നിറച്ച നിലയില്‍ 450 പാക്കറ്റ് ഹാന്‍സ് ആണ് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 72 5285 നമ്പര്‍ സകൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാള്‍ സ്ഥിരം വില്‍പ്പനക്കാരനാണ്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ പി.റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മുര്‍ഷിദ്, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.














