വോട്ടർമാരെ സ്വാധീനിക്കാൻബിജെപി മദ്യം വിതരണം ചെയ്‌തതായി ആരോപണം.ഇന്നലെ രാത്രിയിലാണ് സംഭവം.പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് ആരോപണം ഉയർന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഫീസിന് വേണ്ടി എടുത്ത വീട്ടിൽ വച്ചാണ് മദ്യവിതരണം നടത്തിയത്. സംഭവത്തിൽ പരാതി നൽകുമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.
അതേസമയം ആരോപണം നിഷേധിച്ച് ബിജെപി നേതൃത്വം. എവിടെയും മദ്യം വിതരണം ചെയ്തിട്ടില്ലെന്നും കുപ്രചരണങ്ങൾ ആണെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.














