Wayanad

മാജിക്സോ 2025: ദേശീയ മാന്ത്രിക സംഗമം 13 മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ:വയനാടിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മാന്ത്രിക സംഗമം 13 മുതൽ കൽപ്പറ്റയിൽ നടക്കും. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 400 ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി എൻ . .എം. എസ് . എം ഗവൺമെൻറ് കോളേജ് ഓഡിറ്റോറിയത്തിൽ ആണ് 15 വരെ നടക്കുന്നത്.

വയനാടിന്റെ മാന്ത്രികൻ എന്നറിയപ്പെടുന്ന ജിക്സോ വയനാടിന്റെ നേതൃത്വത്തിലാണ് അക്കാദമി ഓഫ് മിസ്റ്ററി മാന്ത്രിക സംഗമം സംഘടിപ്പിക്കുന്നത് . 13 -ന് പ്രശസ്ത മാന്ത്രികൻ സാമ്രാജ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 15-ന് വയനാട് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ത്യയിലെ പ്രശസ്ത മജീഷ്യന്മാർ മാജിക് അവതരിപ്പിക്കും. മാജിക്, മെൻ്റലിസം, ഹിപ്നോട്ടിസം, ഷാഡോ ഗ്രാഫി, പസ്സിൾസ് ആൻ്റ് ക്യൂബ്, ജംഗ്ളിംഗ്, ബലൂൺ സ്കൾപ്റ്റിംഗ് തുടങ്ങിയവയെ സംബന്ധിച്ച ചർച്ചകളുടെ ഇവക്കുള്ള ഉപകരണങ്ങളുടെ പ്രചരണവും നടക്കും. 13, 14 തിയതികളിൽ വൈകുന്നേരം ആറ് മണി മുതൽ സൗജന്യ പ്രവേശന പാസ് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് പരിപാടി കാണാൻ അവസരമുണ്ട്.

സംഗമത്തിനെത്തുന്ന മാന്ത്രികർ 15 -ന് വയനാട്ടിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച് മാജിക് അവതരിപ്പിക്കും. പുതിയ മജീഷ്യൻമാർക്ക് മാജികിൻ്റെ പുതിയ തലങ്ങൾ മനസ്സിലാക്കാനും പുതിയ ഉപകരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ടാകുമെന്ന് മുഖ്യ സംഘാടകനായ ജിക്സോ വയനാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.