കല്‍പ്പറ്റ: രാവിലെ ഏഴു മണി മുതൽ തന്നെ പോളിംഗ് ആരംഭിച്ചു. ‘മഞ്ഞും തണുപ്പും വകവെക്കാതെ വോട്ടർ മാർ രാവിലെ തന്നെ ബൂത്തിൽ എത്തി തുടങ്ങി. ആഴ്ചകള്‍ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവിലാണ് വയനാട്ടില്‍ ഇന്ന് വിധിയെഴുത്ത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണചക്രം ആരെയെല്ലാം ഏല്‍പ്പിക്കണമെന്ന് സമ്മതിദായകര്‍ ബാലറ്റിലൂടെ തീരുമാനിക്കും. ജില്ലയില്‍ ജില്ലാ പഞ്ചായത്തിലെ 17 ഉം കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഉം കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിലെ 103 ഉം ഡിവിഷനുകളിലേക്കും 23 പഞ്ചായത്തുകളിലെ 450 വാര്‍ഡുകളിലുമാണ് വോട്ടെടുപ്പ്.
ജില്ലയില്‍ 6,47,378 പേര്‍ക്കാണ് വോട്ട് അവകാശം. ഇതില്‍ 3,13,049 പുരുഷന്‍മാരും 3,34,321 സ്ത്രീകളും എട്ട് ട്രാന്‍സ്ജന്‍ഡര്‍മാരും 20 പ്രവാസികളും ഉള്‍പ്പെടും. മൂന്ന് നഗരസഭകളിലും 23 പഞ്ചായത്തുകളിലുമായി 828 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നഗരസഭകളില്‍ 104 ഉം പഞ്ചായത്തുകളില്‍ 724 ഉം ബൂത്തുകളുണ്ട്.













