Wayanad

വനിതാ സ്ഥാനാർഥിക്കുനേരെ കയ്യേറ്റ ശ്രമം; ബിജെപി ബൂത്ത് ഏജന്റിനെ മർദിച്ച് സിപിഎം പ്രവർത്തകർ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ആദ്യ മൂന്നുമണിക്കൂർ പിന്നിടുമ്പോൾ പോളിങ് ശതമാനം 20 കടന്നു. രാവിലെ 10.40 വരെയുള്ള കണക്കനുസരിച്ച് 25.37 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും പോളിങ് 20 % കടന്നു. 26.47 % പേർ വോട്ടു രേഖപ്പെടുത്തിയ മലപ്പുറമാണ് മുന്നിൽ. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.