Kerala

സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

പയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം നൽകി. ഇരുചക്ര വാഹനങ്ങൾ തീവച്ച് നശിപ്പിക്കുന്ന സംഭവം പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരുകിവരുന്ന സാഹചര്യത്തിൽ വിവരം ലഭിച്ച ഉടൻ തന്നെ എസ്ഐ എൻ.കെ.ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് രാത്രി പന്ത്രണ്ടര മണിയോടെ ഉടമ തന്നെ സ്കൂട്ടർ കത്തിക്കുന്ന ദൃശ്യം ലഭിച്ചത്. അതോടെ വീട്ടുകാർ പരാതിയിൽ നിന്ന് പിന്മാറി. പരാതി ഇല്ലാത്തതിനാൽ പൊലീസിന് കേസെടുക്കാനും കഴിഞ്ഞില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.