പടിഞ്ഞാറത്തറ: 11 വര്‍ഷങ്ങളായി കണ്ടുകിട്ടാത്ത യുവതിക്കായി തിരച്ചില്‍ വീണ്ടും ഊര്‍ജിതമാക്കി പോലീസ്. 2014 ഫെബ്രുവരിയില്‍ വീട്ടില്‍ നിന്നും കാണാതായ പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, ബപ്പനംമല, കൊല്ലരുതൊടിയില്‍ വീട്, കെ.ടി. റഹിയാനത്ത്(34)നെ കണ്ടെത്തുന്നതിനായാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. 2015 ജൂണിലാണ് വീട്ടുകാര്‍ നല്‍കിയ പരാതി പ്രകാരം പടിഞ്ഞാറത്തറ പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കി പോലീസ് കൃത്യമായ അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
യുവതിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. ഫോൺ;9497990130(ഡിവൈ.എസ്.പി കല്‍പ്പറ്റ)04936202096 (ഓഫീസ്)














