മാനന്തവാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയല്‍ അഖില്‍ നിവാസില്‍ അഭിജിത്ത് (19) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം വള്ളിയൂര്‍ക്കാവ് കണ്ണിവയലിന് സമീപം വെച്ച് അഭിജിത്ത് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
തുടര്‍ന്ന് നാട്ടുകാര്‍ ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തി വിദഗ്ധ ചികിത്സ നല്‍കിയ ശേഷം പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ വീട്ടിലേക്ക് മാറ്റി ചികിത്സ തുടരുകയായിരുന്നു. ഇന്നലെ വൈകീട്ട് അവശനിലയിലായതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.പരേതനായ ചന്ദ്രന്റേയും സാവിത്രിയുടേയും മകനാണ്. സഹോദരങ്ങള്‍: അജിത്ത്, അഖില്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചൂട്ടക്കടവ് ശാന്തിതീരത്ത് നടക്കും.














