തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം വർധിപ്പിച്ചു. ജനുവരി 1 മുതൽ ആരംഭിക്കുന്ന രണ്ടാംഘട്ടത്തിന് പ്രതിമാസ പ്രീമിയം 810 രൂപയാകും. നിലവിൽ 500 രൂപയാണ്. 2028 ഡിസംബർ വരെയാണു കാലാവധി. ആദ്യഘട്ടം നടപ്പാക്കിയ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണു രണ്ടാംഘട്ടവും നടപ്പാക്കുന്നത്. 5 ലക്ഷം രൂപയുടെ പരിരക്ഷയാണു ലഭിക്കുക.














