മുട്ടുചിറ ∙ ക്രിസ്മസ് കരോൾ ഏഴു വർഷം മുൻപു വീട്ടിലെത്തി പാടാതിരുന്നതിന്റെ വൈരാഗ്യത്തിൽ ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയതായി പരാതി. മഠത്തിക്കുന്നേൽ സന്തോഷ് ജോൺ (52), ഭാര്യ സീന സന്തോഷ് (47) എന്നിവരുടെ നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കും തോളിലും കൈയ്ക്കും വെട്ടേറ്റു സന്തോഷ് ആശുപത്രിയിലാണ്.
കുരിശുംമൂട് – വള്ളിക്കാഞ്ഞിരം റോഡിൽ ശനിയാഴ്ച രാത്രിയിലാണു സംഭവം. അയൽവാസി കുരിശുംമൂട് തൈപ്പറമ്പിൽ സിജോയിയെ (35) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുവർഷം മുൻപ് നാട്ടിലെ ക്ലബ്ബിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ വീടുകളിൽ കാരൾ നടത്തിയിരുന്നു. സിജോയിയുടെ വീട്ടിൽ പോകാതിരുന്നതിനെച്ചൊല്ലി അന്നു തർക്കവും കേസും ഉണ്ടായിരുന്നതായും സന്തോഷ് പറഞ്ഞു.














