Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

വയോജന സംരക്ഷണത്തിന് അഭിപ്രായ രൂപീകരണ യോഗം ചേര്‍ന്നു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

വയോജങ്ങളുടെ സംരക്ഷണം, ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന വയോജന കമ്മീഷന്‍ വയോജന സംഘടനകളില്‍ നിന്നും അഭിപ്രായ രൂപീകരണത്തിന് യോഗം ചേര്‍ന്നു. വയോജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പുനരധിവാസത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് കമ്മീഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.സോമപ്രസാദ് പറഞ്ഞു. വയോജനങ്ങള്‍ നേരിടുന്ന ചൂഷണം, അനാഥത്വം തുടങ്ങിയ ജീവിത ആശങ്കകള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കമ്മീഷനിലൂടെ സാധിക്കും. അകത്തളങ്ങളില്‍ ഒതുങ്ങിപ്പോകുന്ന വയോജനങ്ങളുടെ സങ്കടാവസ്ഥ മനസിലാക്കി പരിഹാരം കണ്ടെത്തുകയാണ് കമ്മീഷന്റെ ലക്ഷ്യം. വയോമിത്രം പരിപാടികള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുല്‍, വന്യമൃഗ ആക്രമണത്തിന് ഇരകളാകുന്ന വയോജനങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഒരുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കല്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് സംരക്ഷണം ഉയര്‍ത്തല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക പരിഗണന നല്‍കല്‍, വയോജന ട്രെയിന്‍ കണ്‍സഷന്‍ പുനഃസ്ഥാപിക്കല്‍ തുടങ്ങി വിവിധ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. കമ്മീഷന്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വയോജന കമ്മീഷന്‍ അംഗങ്ങളായ അമരവിള രാമകൃഷ്ണന്‍, കെ.എന്‍.കെ നമ്പൂതിരി, കമ്മീഷന്‍ സെക്രട്ടറി അബ്ദുള്‍ മജീദ് കക്കോട്ടില്‍, കണിയാമ്പറ്റ വൃദ്ധസദനം സൂപ്രണ്ട് ഇന്‍-ചാര്‍ജ് കെ. പ്രജിത്ത്, ജില്ലാതല വയോജന കൗണ്‍സില്‍ അംഗങ്ങള്‍, പെന്‍ഷനേഴ്‌സ് സംഘടനാ ഭാരവാഹികള്‍, വയോജന സേവന രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *