Kerala

ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ കാലയളവിലെ അതേ നിരക്കുകൾ തന്നെ വരും മാസങ്ങളിലും തുടരും. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, പിപിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളിൽ പണം നിക്ഷേപിച്ചിട്ടുള്ളവർക്ക് നിലവിലുള്ള പലിശ തന്നെ തുടർന്നും ലഭിക്കും.

പുതുക്കിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ:

വിവിധ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ്:

സുകന്യ സമൃദ്ധി യോജന :

പെൺകുട്ടികൾക്കായുള്ള ഈ പദ്ധതിക്ക് 8.2% പലിശ ലഭിക്കും. ഇതിലെ നിക്ഷേപത്തിനും പലിശയ്ക്കും കാലാവധി കഴിഞ്ഞ് ലഭിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല.

സീനിയർ സിറ്റിസൺ സേവിങ്സ് സ്ക‌ീം : മുതിർന്ന പൗരന്മാർക്കുള്ള ഈ നിക്ഷേപത്തിനും 8.2% ആണ് പലിശ നിരക്ക്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് : ദീർഘകാല നിക്ഷേപകർക്ക് പ്രിയപ്പെട്ട പിപിഎഫിന് 7.1% പലിശ തുടരും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് : ദീർഘകാല

നിക്ഷേപകർക്ക് പ്രിയപ്പെട്ട പിപിഎഫിന് 7.1% പലിശ തുടരും.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്:

നിക്ഷേപകർക്ക് 7.7% പലിശ നിരക്ക് ലഭിക്കും

കിസാൻ വികാസ് പത്ര : നിക്ഷേപ തുക

ഇരട്ടിയാകുന്ന ഈ പദ്ധതിക്ക് 7.5% പലിശ ലഭിക്കും.

മക്ക്ലി ഇൻകം സ്‌കീം : മാസംതോറും വരുമാനം

ആഗ്രഹിക്കുന്നവർക്കായുള്ള ഈ പദ്ധതിയിൽ 7.4% പലിശയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഓരോ മൂന്നു മാസം കൂടുമ്പോഴുമാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുന്നത്. ഇത്തവണ പലിശ നിരക്ക് കുറയ്ക്കാതിരുന്നത് നിക്ഷേപകർക്ക് നേട്ടമാകും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.