ആലത്തൂർ (പാലക്കാട്) ∙ കാവശ്ശേരി പാടൂരിൽ പുറമ്പോക്കിലെ ഷെഡിൽ അതിക്രമിച്ചുകയറി, ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ കേസ്. സുരേഷ് പോരുളിപാടം എന്നയാൾക്കെതിരെയാണു പൊലീസ് കേസെടുത്തത്. നടുറോഡിൽ ഇരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു അതിക്രമം. ഇയാൾ ഒളിവിലാണ്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണു സംഭവം. ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് സുരേഷും ബിജെപി പ്രവർത്തകരായ വിഷ്ണു, അരവിന്ദ് എന്നിവരും ചേർന്നു നശിപ്പിച്ചതായും പരാതിയുണ്ട്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ദീപ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.














