പുൽപള്ളി : നാടാകെ ഒഴുകി യെത്തുന്ന സീതാദേവി ലവകുശ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഇന്ന്.ക്ഷേത്രത്തിലെ പ്രസാദ ഊട്ട്. താലപ്പൊലി ഘോഷയാത്ര എന്നിവയാണു പ്രധാനം. ജില്ലയ്ക്കു പുറത്തുനിന്നും ആളുകളെത്തുന്ന ഉത്സവമാണിത്.വെള്ളിയാഴ്ച്‌ച രാത്രിയിലെ കൊടിയേറ്റു ചടങ്ങു മുതൽ പ്രവാഹമാണ്. ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെഇന്നു രാവിലെ മുതൽ വിശേ ഷാൽപൂജകൾ. രാവിലെ 9ന് ചേടാറ്റിൻകാവിൽ ദേവനെ കാണൽ ചടങ്ങ്. 10ന് ചേടാറ്റിൻകാവിൽ നിന്നും പുറക്കാടി ക്ഷേത്ര ത്തിൽ നിന്നും വാൾ എഴുന്നള്ളി 10.30 മുതൽ പ്രസാദ ഊട്ട്ആരംഭിക്കും. 11നു പഞ്ചകാന്തകലശ പൂജയും 11.15നു നങ്ങ്യാർ കൂത്തും 11.30നു കൊടിപൂജയും. വൈകിട്ട് മാണ്ടാടൻ ചെട്ടി സമുദായക്കാരുടെ കോൽക്കളി. 7.30 ന് ചുറ്റുവിളക്ക്. 11നു പ്രാദേശിക താലംവരവ്. രാത്രി കലാപരിപാ ടികളും ബാലെയുമുണ്ട്.














