മില്ല്മുക്ക് :ആപ്പിൾ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച മൂന്നാമത് അഖിലകേരള ഫൈവ്‌സ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. ഫ്ലഡ് ലൈറ്റ് സൗകര്യത്തോടെ നടത്തിയ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ അൽവളവ് എഫ്.സി പനമരം ജേതാക്കളായി കിരീടം സ്വന്തമാക്കി. അൽ ജസീറ എഫ്.സി മില്ലുമുക്ക് റണ്ണറപ്പായി.














