Kerala

15 വയസ്സുള്ള ഇന്ത്യൻ ചാരൻ അറസ്റ്റിൽ; ഒരു വർഷമായി വിവരം കൈമാറുന്നു, സംഘത്തിൽ കൂടുതൽ പേർ

പത്താൻകോട് ∙ ഇന്ത്യയിൽനിന്നും രഹസ്യവിവരങ്ങൾ കൈമാറുന്നതിനായി 15 വയസ്സുള്ള ബാലനെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്‌ഐ) ചാരനാക്കിയെന്ന് പഞ്ചാബ് പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ചാരപ്രവർത്തനം നടത്തിയതിനു കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസ് 15 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷമായി കുട്ടി പാക്കിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറിയിരുന്നതായി കണ്ടെത്തി.

പ്രായപൂർത്തിയാകാത്തവരെ ഐഎസ്‌ഐ ചാരപ്രവർത്തനത്തിനു ഉപയോഗിക്കുന്നു എന്ന ഗുരുതരമായ സുരക്ഷാ പ്രശ്നമാണ് ഈ അറസ്റ്റിലൂടെ പുറത്തുവന്നത്. ജമ്മുവിലെ സാംബ ജില്ലയിൽ താമസിക്കുന്ന 15കാരൻ മൊബൈൽ ഫോണിലൂടെയാണ് വിവരങ്ങൾ കൈമാറിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തനിക്കൊപ്പം കൂടുതൽ പേരുള്ളതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതോടെ പ്രായപൂർത്തിയാവാത്ത കൂടുതൽ കുട്ടികളെ ഐഎസ്‌ഐ ഇരയാക്കിയിട്ടുണ്ടോ എന്നും സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പത്താൻകോട് പൊലീസ് സൂപ്രണ്ട് ദൽജീന്ദർ സിങ് ദിലൻ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.