Kerala

പട്ടായയിൽ 52 കാരനായ ഇന്ത്യക്കാരനെ ലൈംഗികത്തൊഴിലാളികൾ വളഞ്ഞിട്ട് ആക്രമിച്ചു

പട്ടായ∙ ലൈംഗിക തൊഴിലാളികളായ ട്രാൻസ്‌ജെൻഡറുകൾ ഇന്ത്യൻ സഞ്ചാരിയെ മർദിച്ചതായി റിപ്പോർട്ടുകൾ. ഡിസംബർ 27 ന് പുലർച്ചെയാണ് ഇന്ത്യൻ സഞ്ചാരി ആക്രമണത്തിന് ഇരയായത്. ലൈംഗിക തൊഴിലാളികളുമായി പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

52 വയസ്സുകാരനായ ഇന്ത്യൻ ടൂറിസ്റ്റിനാണ് മർദനം ഏറ്റതെന്നാണ് ലഭിക്കുന്ന വിവരം. പൊതുവഴിയിൽ വച്ചാണ് ഇയാളെ കാറിൽ നിന്ന് വലിച്ചിറക്കി ട്രാൻസ്‌ജെൻഡറുകൾ മർദിച്ചത്. മുഖത്തും തലയിലും പരുക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തിടെ പട്ടായയിൽ ഇന്ത്യക്കാരായ ടൂറിസ്റ്റുകൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. മിക്ക സംഭവങ്ങളിലും ലൈംഗികത്തൊഴിലാളികളുമായുള്ള തർക്കങ്ങളാണ് അക്രമത്തിൽ കലാശിക്കുന്നത്. 2025 സെപ്റ്റംബറിലും ഇന്ത്യക്കാരൻ പട്ടായയിൽ ആക്രമിക്കപ്പെട്ടിരുന്നു. ഒക്ടോബറിൽ മൂന്ന് യുവതികൾ രണ്ട് ഇന്ത്യക്കാരെ ആക്രമിച്ച് പണം കവരുകയും ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.