Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

വയനാട്ടിൽ ആദ്യമായി മോർ അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയിലെ പരിശുദ്ധനായമോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൽ സ്ഥാപിക്കുന്നു. ജനുവരി 11ന് വൈകിട്ട് 4:30നാണ് ചടങ്ങ്. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. വൈദിക ശ്രേഷ്ഠർ സഹകാർമികത്വം വഹിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട്, ട്രസ്റ്റിജോർജ്അമ്മിണിശ്ശേരി ,സെക്രട്ടറിജിതിൻ തോമ്പിക്കോട്ട്,കൺവീനർജോബേഴ്‌സ് അമ്മിണിശ്ശേരി അറിയിച്ചു.

ഇതോടൊപ്പം തന്നെ ബാവയുടെ പേരിൽ നാമകരണം ചെയ്ത ദേവാലയത്തിൻ്റെ വിശുദ്ധ മൂറോൻ കൂദാശയും നടക്കുംമലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ഒരു ആത്മീയ സംഭവത്തിനാകും വിശ്വാസികൾസാക്ഷ്യം വഹിക്കുക. വടക്കൻ പറവൂർ ദേവാലയത്തിലാണ് ബാവ കബറടങ്ങിയിരിക്കുന്നത്.മലങ്കര സഭയുടെ അപ്പസ്തോലിക പാരമ്പര്യം നിയമപരമായി ഉറപ്പിക്കുകയും, അന്തിയോഖ്യ പാത്രിയർക്കിസുമായുള്ള ആത്മീയബന്ധം ശക്തിപ്പെടുത്തുകയും ചെയ്ത പരിശുദ്ധനാണ് മോർ അബ്ദുൾ ജലീൽ ബാവ.

17-ാം നൂറ്റാണ്ടിൽ, പോർച്ചുഗീസ് അധിനിവേശവും സഭാ പ്രതിസന്ധികളും നിലനിന്ന കാലഘട്ടത്തിൽ, 1665-ൽ മലങ്കരയിലെത്തിയ മോർ അബ്ദുൽ ജലീൽ ബാവയാണ് മലങ്കര സഭയെ കാനോനികമായി ക്രമപ്പെടുത്തി ആത്മീയമായി ശക്തിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ തിരുശേഷിപ്പിന്റെ സ്ഥാപനം വയനാട്ടിലെ സഭാ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായാണ് രേഖപ്പെടുത്തപ്പെടുന്നത്.





🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *