പിണങ്ങോട്: വയനാട് ജില്ലയിലെ ഒന്നാം നിര സ്കൂളുകളിൽ ഒന്നായ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോട് കർമ്മപഥത്തിൽ 46 വർഷം പൂർത്തിയാവുകയാണ്. പഠന മികവിന്റെയും വിജയശതമാനത്തിന്റെ കാര്യത്തിലും കലാ കായിക ശാസ്ത്ര സാംസ്കാരിക പ്രവർത്തനങ്ങളിലും മികവോടെ മുന്നേറുന്ന സ്കൂളിൽ വിദ്യ അഭ്യസിച്ച ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജീവിച്ചു വരുന്നവവർക്ക് പഠനകാലത്തെ ഓർമ്മകൾ അയവിറക്കുന്നതിനും പഴയ സഹപാഠികളെ നേരിട്ട് കണ്ട് സൗഹൃദങ്ങൾ പുതുക്കുന്നതിനും അവസരം ഒരുങ്ങുകയാണ്. 46 വർഷക്കാലത്തെ പൂർവ്വ വിദ്യാർത്ഥികളെ ഒരുമിപ്പിച്ചുകൊണ്ട് ഗ്ലോബൽ അലൂംനി മീറ്റ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ.
പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനു വേണ്ടി പി ടി എയുടെ നേതൃത്വത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു യോഗം 2026 ജനുവരി 8 വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി, പ്രിൻസിപ്പൽ പി എ അബ്ദുൽ ജലീൽ, വൈസ് പ്രിൻസിപ്പൽ അബ്ദുൽസലാം, കോഡിനേറ്റർ ശാദുലി പുനത്തിൽ എന്നിവർ അഭ്യർത്ഥിച്ചു. വിവരങ്ങൾക്ക് വിളിക്കുക 9895025917














