കല്‍പറ്റ: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍മാസ്റ്ററുടെ ചരമദിനത്തില്‍ ഡിസി സിയില്‍ അനുസ്മരണ പരിപാടി നടത്തി. പ്രസിഡന്റ് ടി ജെ ഐസക് ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശിയായിരുന്നു രാമചന്ദ്രന്‍മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു. പൊതുപ്രവര്‍ത്തനകന്‍ എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും മാതൃകയാക്കാനാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും ഐസക് പറഞ്ഞു. ടി സിദ്ധിഖ് എം എല്‍ എ, പി പി ആലി, എം എ ജോസഫ്, ഒവി അപ്പച്ചന്‍, വി എ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം വി എന്‍ ശശീന്ദ്രന്‍, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, ബി സുരേഷ് ബാബു, ബിനു തോമസ്, ഗിരീഷ് കല്‍പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.














