Wayanad

സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാടിന് കിരീടം

കൽപറ്റ: തൃശൂരില്‍ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജില്ലയ്ക്ക് കന്നി കിരീടം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ ടീം കിരീടം ചൂടിയത്.

ആദ്യം ബാറ്റ് ചെയ്ത വയനാട് ജില്ലാ ടീം നിശ്ചിത 8 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ സെക്രട്ടേറിയറ്റിന് 38 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കാസർകോട്, കൊല്ലം, തൃശൂര്‍ ടീമുകളെ പ്രാഥമിക റൗണ്ടില്‍ തോല്‍പിച്ചാണ് വയനാട് ജില്ല ഫൈനലില്‍ പ്രവേശിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.