വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി സൽമ മോയി അധികാരമേറ്റു.ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വലിയ ഭൂരിപക്ഷത്തിലായിരുന്നു സൽമ വിജയിച്ചത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം, രണ്ടര വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലയിലെ ജനങ്ങളുടെ ശബ്ദമാകുമെന്നും, അടിസ്ഥാന വികസന ക്ഷേമ പ്രവർത്തങ്ങൾക്കും വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പരിഗണന കൊടുത്ത് കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ആരോഗ്യമേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനം ഏർപ്പെടുത്തുമെന്നും സൽമ മോയിൻ പറഞ്ഞു.














