കാഞ്ഞിരപ്പള്ളി (കോട്ടയം)∙ കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത. ഷേർളിയെ കഴുത്തിനു കുത്തിപരുക്കേൽപ്പിച്ചാണ് ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ജോബ് തൂങ്ങിമരിക്കുകയായിരുന്നു. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റേത് ഹാളിലുമാണ് കണ്ടത്. പിന്നിലെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. ഇതുവഴിയാണ് പൊലീസ് അകത്തേക്ക് പ്രവേശിച്ചത്.
ഇടുക്കി സ്വദേശിനിയായ ഷേർളി ആറ് മാസം മുൻപാണ് ഇവിടേക്ക് താമസം മാറിയത്. ഇതിനിടയിലാണ് കോട്ടയം കുമ്മനം സ്വദേശി ജോബ് സക്കറിയയുമായി അടുപ്പത്തിലാകുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായാണ് സൂചന. പിന്നാലെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുയായിരുന്നു.
ഷേർളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപിച്ചും ജോബ് ഷേർളിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനുപിന്നാലെയാണ് കൊലപാതകം.














