തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ ക്രൂരമായി അക്രമിച്ച് ഭർത്താവ്. ഭാര്യ മുനീശ്വരി ( 40) പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഭർത്താവ് ഇവരുടെ തലയ്ക്കടിച്ചു വീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. ഭർത്താവിൻ്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മുനീശ്വരി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലിരിക്കെയാണ് മരണം. ഒളിവില്‍ പോയ ഭർത്താവ് ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.














