Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ആദ്യ ഉത്തരവ് മരവിപ്പിച്ചിരുന്നു.

വിവാദ നിർദേശങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. കെ-ടെറ്റ് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന പരാമർശവും ഒഴിവാക്കി. കെ-ടെറ്റ് കാറ്റഗറി ഒന്ന്/ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ LP, UP നിയമനത്തിന് പരിഗണിക്കും. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച ഹൈസ്കൂൾ ഭാഷാദ്ധ്യാപകർ കാറ്റഗറി IV വിജയിക്കേണ്ടതില്ല.സർക്കാർ അനുകൂല അധ്യാപക സംഘടനകളുടെ കൂടി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്, കെ – ടെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കി, രണ്ടാം ദിവസം അത് മരവിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. 40000 ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനേയും ബാധിക്കുന്നതായിരുന്നു ഉത്തരവ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *