Friday, 23 October 2026
|
വയനാട് • കേരളം
TRENDING
▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

ദേശീയഗാനം ആലപിച്ചില്ല, പ്രതിഷേധിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയി; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നാടകീയ സംഭവവികാസങ്ങള്‍. ദേശീയഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് സ്പീക്കര്‍ എന്‍ അപ്പാവു നയപ്രഖ്യാപനം നിയമസഭ പാസ്സാക്കിയതായി പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗം ഇനി മുതല്‍ വേണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.

രാവിലെ 9.30 നാണ് തമിഴ്‌നാട് നിയമസഭയുടെ 2026ലെ ആദ്യ സമ്മേളനത്തിന് തുടക്കമായത്. തമിഴ് തായ് ആശംസകളോടെയാണ് തുടക്കം. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കാന്‍ ഗവര്‍ണര്‍ രവി ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ് തായ് ആശംസ മാത്രമാണ് ആദ്യമെന്നും, ദേശീയഗാനം ആദ്യം ആലപിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ദേശീയഗാനത്തെ അപമാനിക്കാനാവില്ലെന്നും, ആലപിക്കണമെന്നും ഗവര്‍ണര്‍ ശഠിച്ചു.നിയമസഭയുടെ ചട്ടങ്ങളും നിയമങ്ങളും ഗവര്‍ണര്‍ പാലിക്കണമെന്നും, നയപ്രഖ്യാപന പ്രസംഗം വായിക്കാനും സ്പീക്കര്‍ നിര്‍ദേശിച്ചു. തന്റെ ഉത്തരവാദിത്തങ്ങള്‍ തനിക്കറിയാമെന്ന് ഗവര്‍ണറും പ്രതികരിച്ചു. തുടര്‍ന്ന് നിയമസഭയില്‍ അംഗങ്ങള്‍ക്ക് മാത്രമാണ് അഭിപ്രായം പറയാനാവൂ എന്നും, മറ്റൊരാള്‍ക്കും അതിനവകാശമില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതിനിടെ ഗവര്‍ണറുടെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ രവി സഭ വിട്ടിറങ്ങുകയുമായിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തെ ലോക്ഭവന്‍ അംഗീകരിച്ചിരുന്നതാണെന്ന് സ്പീക്കര്‍ നിയമസഭയെ അറിയിച്ചു. മൈക്ക് ഓഫ് ചെയ്തതില്‍ ഞെട്ടിപ്പോയെന്നും, ഗവര്‍ണര്‍ പദവിയെയാണ് അപമാനിച്ചതെന്നും ആര്‍ എന്‍ രവി കുറ്റപ്പെടുത്തി. ദേശീയഗാനത്തെ ആദരിക്കാത്ത നടപടിയോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആര്‍ എന്‍ രവി ജനങ്ങളുടെ സഭയെയും അതിന്റെ മഹത്വത്തെയും അപമാനിച്ചുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

മുമ്പത്തെപ്പോലെ തന്നെയാണ് ഗവര്‍ണര്‍ ഇന്നും പെരുമാറിയത്. ഗവര്‍ണര്‍ മനഃപൂര്‍വ്വം ഭരണഘടന ലംഘിച്ചു. ദീര്‍ഘകാല പാരമ്പര്യമുള്ള ഈ സഭയെ അപമാനിക്കുന്ന പ്രവൃത്തിയായിട്ടാണ് ഗവര്‍ണറുടെ നടപടിയെ കണക്കാക്കുന്നത്. രാജ്യത്തിന് ഗവര്‍ണറെ ആവശ്യമില്ല. ആ പദവിയോട് ആര്‍ എന്‍ രവി ഒരിക്കലും നീതി പുലര്‍ത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നേരത്തെയും ദേശീയഗാനത്തെച്ചൊല്ലി ഗവര്‍ണര്‍ രവി സഭയില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *