Kerala

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കേസില്‍ പ്രതിചേര്‍ത്ത കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്‌ലാജിനെ വയനാട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. തന്റെ സുഹൃത്തിന്റെ കുഞ്ഞിനെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

നാല് വയസ്സുകാരി അംഗന്‍വാടിയില്‍ വെച്ച്‌ ജീവനക്കാരിയോട് വയറില്‍ വേദനിക്കുന്നതായി പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. പിന്നീട് ഇവര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുക്കം പൊലീസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ്, എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മിഥ്‌ലാജിനെ അറസ്റ്റ് ചെയ്തത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.