Wayanad

മഴയിൽ 242.74 ഹെക്ടറുകളിലെ കൃഷി നശിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച മഴ ശക്തി പ്രാപിച്ചതോടെ വിവിധ സ്ഥലങ്ങളിലായി 242.74 ഹെക്ടറുകളിലെ കൃഷി വിളകള്‍ക്ക് നാശനഷ്ടം. വൈത്തിരി, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ 2,259 കര്‍ഷകര്‍ക്കാണ് കൃഷി നാശം നേരിടേണ്ടിവന്നത്. 2199.35 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയില്‍ ഇതുവരെ സംഭവിച്ചത്.

ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് വാഴ കൃഷിക്കാണ്. 353850 കുലച്ച വാഴകള്‍ പൂര്‍ണ്ണമായി നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. 92 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും പൂര്‍ണ്ണമായി നശിച്ചു.ശക്തമായ മഴയും വെള്ളപ്പൊക്കവും കാറ്റുമാണ് കൃഷി മേഖലയില്‍ വ്യപക നാശനടഷ്ടം സംഭവിക്കാന്‍ കാരണമായത്. മഴ തുടരുന്ന സാഹചര്യത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ 24 മണിക്കൂറിനകം നാശനഷ്ടത്തിന്റെ കണക്ക് ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരെ അറിയിക്കണം. ശേഷം 10 ദിവസത്തിനകം ആവശ്യമായ രേഖകളും കൃഷി നഷ്ടത്തിന്റെ ഫോട്ടോയും സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

ഇന്‍ഷൂര്‍ ചെയ്ത വിളകള്‍ക്ക് കാലവര്‍ഷക്കെടുതിയിലെ നഷ്ടപരിഹാരത്തിന് പുറമേ വിള ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. ഇതിനായി വിളനാശം സംഭവിച്ച് 15 ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലും കര്‍ഷകര്‍ക്ക് ബന്ധപ്പെടാം ഫോണ്‍ 9495012353, 9383471912. കര്‍ഷകര്‍ക്ക് പഞ്ചായത്ത്തലത്തില്‍ പരാതികള്‍ അറിയിക്കാംപടിഞ്ഞാറത്തറ 9383471934, പൊഴുതന 9383471935, വെങ്ങപ്പള്ളി 9383471937, കല്‍പ്പറ്റ 9383471928, മേപ്പാടി 9383471931, കോട്ടത്തറ 9383471930, മുട്ടില്‍ 9383471933, മുപ്പൈനാട് 9383471932, വൈത്തിരി 9383471938, തരിയോട് 9383471936,സുല്‍ത്താന്‍ ബത്തേരി 9383471958, നൂല്‍പ്പുഴ 9383471957, മീനങ്ങാടി 9383471955, അമ്പലവയല്‍ 9383471954, നെന്മേനി 9383471956, പനമരം 9383471950, മുള്ളന്‍കൊല്ലി9383471949, പുല്‍പ്പള്ളി 9383471952, പൂതാടി 9383471951, കണിയാമ്പറ്റ 9383471948, തവിഞ്ഞാല്‍ 9383471942, തിരുനെല്ലി 9383471943, മാനന്തവാടി 9383471941, തൊണ്ടര്‍നാട് 9383471944, എടവക 9383471940, വെള്ളമുണ്ട 9383471945 നമ്പറുകളില്‍ അറിയിക്കാം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.