കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ വിനോദ് കുമാറിനെ (52) മാവൂർ പൊലീസ് പിടികൂടി. 2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി ആറു വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ്.ടി.പി.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത്, എസ്‌സിപിഒ ഷിബു, സിപിഒ റൂബി എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.














