Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മരണശേഷം യുവതിയെ 3 തവണ പീഡിപ്പിച്ചു, നഗ്നചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണി; മോരിക്കര കൊലപാതകത്തിൽ നിർണായകമായി സിസിടിവി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോഴിക്കോട് ∙ മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിൽ കഴിഞ്ഞ മാസം 24ന് കൊല്ലപ്പെട്ട യുവതി, മരണശേഷം ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വർക്‌ഷോപ്പിൽ നിന്നു ലഭിച്ചു. വർക്‌ഷോപ്പിൽ വന്നില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ പൊലീസിനോടു പറഞ്ഞു.

വർക്‌ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി.യുവതിയുമായി 10 വർഷത്തോളം വൈശാഖൻ ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ, പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെൺകുട്ടികളുടെയും ജീവിതം തകരാതിരിക്കാൻ സംഭവം പുറത്തറിയിക്കുമെന്ന് യുവതി രണ്ടു മാസം മുൻപ് വൈശാഖനോട് പറഞ്ഞിരുന്നു.

യുവതിയുടെ പിണക്കം മാറ്റി വീണ്ടും തന്റെ വരുതിയിലാക്കാൻ പണവും ജോലിയും നൽകി. തുടർന്നു ഫാഷൻ ഡിസൈനിങ് പഠനത്തിനു ചേർത്തെങ്കിലും യുവതി അകലം പാലിച്ചു. യുവതിയെ വശീകരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ആഭിചാര ക്രിയകൾ ഉൾപ്പെടെ ചെയ്തെങ്കിലും അവർ എതിർത്തു.കഴിഞ്ഞ 21നും 22നും രണ്ടു പേരും കല്ലായിയിലെ കൗൺസലിങ് സെന്ററിലെത്തി സംസാരിച്ചെങ്കിലും യോജിച്ചില്ല. യുവതി കൗൺസലറോട് ഒപ്പമുള്ളത് ഭർത്താവല്ല, സുഹൃത്താണെന്ന് പറഞ്ഞതോടെ വൈശാഖൻ യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധം തുടരാനില്ലെന്നു യുവതി പറഞ്ഞു. തലേന്നു ഭീഷണിപ്പെടുത്തിയ വിവരം യുവതി ഡയറിയിൽ എഴുതിയതു ഫോട്ടോയെടുത്ത് കൗൺസലർക്കു 24ന് രാവിലെ അയച്ചു നൽകി.

‘ഒരിക്കലും ഞാൻ ആത്മഹത്യ ചെയ്യില്ല. ഇത്തരം ഒരു ഗതികേട് മറ്റു പെൺകുട്ടികൾക്കു വരാൻ പാടില്ല. അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കും’ – ഈ ഡയറിക്കുറിപ്പെഴുതി 3 മണിക്കൂറിനകം യുവതി കൊല്ലപ്പെട്ടതായി തെളിഞ്ഞു. ഡയറിക്കുറിപ്പെഴുതിയ സമയവും ഒപ്പും ഇതിലുണ്ടായിരുന്നു.ഈ ഡയറി ബാഗിൽ വച്ചാണു യുവതി മോരിക്കരയിലേക്കു പുറപ്പെട്ടത്. ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് നേടിയ വിവരത്തെ തുടർന്നാണ് യുവതിക്ക് ഉറക്കഗുളിക നൽകിയത്. പ്രതി വൈശാഖനെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഹരീഷ്, സഹദ്, ബിജു എന്നിവർ രണ്ടു ദിവസമായി ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *