Kerala

കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ പൊലീസ് ഓഫിസർ ആത്മഹത്യ ചെയ്തു

കോവളം ∙ സിവിൽ പൊലീസ് ഓഫിസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ടര വർഷം മുൻപ് പൊലീസിൽ പ്രവേശിച്ച അഖിൽ തിരുവനന്തപുരം എആർ ക്യാംപിലായിരുന്നു. വയനാട്ടിൽ നിന്നെത്തിയ യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതിയെ വാടക വീട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ അഖിൽ പിന്നീട് പൊലീസ് ക്യാംപിൽ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. ഒരു മണിക്കൂറിനുള്ളിൽ തിരികെയെത്തിയത് കണ്ട് മാതാവ് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. കാർ വാങ്ങിയതും പോസ്റ്റ് ഓഫിസിൽ ഉള്ള പണത്തിന്റെ കണക്കുകളും കാണിച്ച് രാത്രി രണ്ടേകാലോടെ കൂടെയുള്ള സുഹൃത്തിന് വാട്സാപ് സന്ദേശം അയച്ച ശേഷമായിരുന്നു സംഭവം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.