Listen live radio

വയോധികന്റെ മൃതദേഹം വഴിയരികിൽ

after post image
0

- Advertisement -

പാലക്കാട്: വയോധികന്റെ മൃതദേഹം വഴിയരികിൽ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതെ പൊലീസും ആരോഗ്യവകുപ്പും. പാലക്കാട് കൊടുവായൂർ ബസ് സ്റ്റാൻഡിലാണ് സംഭവം. രാത്രി ഏഴ് മണിയോടെയാണ് സിറാജുദ്ദീനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടര മണിക്കൂറിലേറെയായിട്ടും മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടില്ല. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പുതുനഗരം പൊലീസ് ആരോഗ്യവകുപ്പിനെ വിവരം അറിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.