Wayanad

കെ പി സി സി സംസ്കാര സാഹിതി കലാജാഥ ഫെബ്രുവരി 8,9 തീയ്യതികളിൽ വയനാട്ടിൽ

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ്പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന കലാജാഥക്ക് ഫെബ്രുവരി 8 ന് ഞായറാഴ്‌ 5 മണിക്ക് മാനന്തവാടി 9ന് തിങ്കളാഴ്ച 11 മണിക്ക് ബത്തേരി 2 മണി കൽപ്പറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, ജിതേഷ്,ഡോ. സീനതോമസ്, ബിനുമാങ്കൂട്ടത്തിൽ, എ സി മാത്യൂസ്, ഒ.ജെ മാത്യു, കെ പത്മനാഭൻ ,ഉമ്മർപൂപ്പറ്റ,ഗിരിജ സതീഷ്, പ്രഭാകരൻ സി എസ്, ശാലിനി സി പി, വി ജെ പ്രകാശൻ, വി സി സത്യൻ, ടി സതീഷ് കുമാർ ,ബിനുകുമാർ പി ബി എന്നിവർ സംസാരിച്ചു

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.