പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നഴ്സിങ് വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവല്ല കുറ്റൂര്‍ സ്വദേശി ആരോണ്‍ അനില്‍ ജോസ് (19)ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആരോണ്‍. കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഫോണ്‍ നന്നാക്കാന്‍ സാധിക്കാത്തതിലും പകരം പിതാവിന്റെ ഫോണ്‍ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു ആരോണ്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ ആത്മഹത്യയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.














