കൽപറ്റ : സ്കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്ഥാന ശമ്പളം 15,000 രൂപയാക്കണമെന്നു സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബേബി കൈനികുടിയിൽഉദ്ഘാടനം ചെയ്തു. ജമാൽ തെക്കെപൊയിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം.ഷാഫി, എൻ.യൂസഫ്, കെ.കെ.മുനീർ, ടി. ടി.ജോയി, കെ.ജി. മൂസ, ശിവദാസ് എന്നിവർ പ്രസംഗിച്ചു.














