ജയ്പുർ ∙ വിവാഹ റിസപ്ഷനിൽ വധുവിന്റെ ഹാൻഡ്‌ബാഗ് മോഷ്ടിച്ച സംഭവം ക്യാമറയിൽ ലൈവായി പതിഞ്ഞു. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. 4 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും വധുവിന്റെ ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി 7 ന് സംഭവിച്ച മോഷണത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.വിവാഹ റിസപ്ഷൻ തുടരുമ്പോഴാണ് വേദിയിലേക്ക് നന്നായി വസ്ത്രം ധരിച്ചെത്തിയ മോഷ്ടാവ് വധുവിനു സമീപം എത്തിയത്. തുടർന്ന് ബാഗുമായി കടന്നുകളയുകയായിരുന്നു. റിസപ്ഷൻ തീരാറായപ്പോഴാണ് വധുവിനു തന്റെ ബാഗ് മോഷണം പോയത് മനസ്സിലായത്. തുടർന്ന് പരിപാടിയുടെ വിഡിയോ പരിശോധിച്ചപ്പോൾ പ്രതി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതുമായി പൊലീസിൽ മോഷണ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.














