Wayanad

വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

അപ്പപ്പാറ: തിരുനെല്ലി അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ജംഗിൾ റിസോർട്ടിന് സമീപം കുതിരക്കോട് വെച്ചാണ് അപകടം. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.ബി.എഫ്.ഒ നീതു (32), വാച്ചർമാരായ രാമചന്ദ്രൻ (58), ശ്രീജ (42), ഓമന (42), സുജിത്ത് (32), രാകേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.