ടൗണുകൾ കേന്ദ്രീകരിച്ച് വ്യാപാരസ്ഥാപനങ്ങൾ ഉള്ള മെയിൻ കവലകളിൽ ഗുഡ്സ് വാഹനങ്ങളിലായി വിവിധ തരത്തിലുള്ള കച്ചവടങ്ങൾ കൂടി കൂടി വരികയാണ്.കഴിഞ്ഞദിവസം കൽപ്പറ്റ ടൗണിൽ ഇത്തരത്തിലുള്ള കച്ചവടം നടത്തുന്നതിന് അനുമതിയില്ലായെന്ന് ഭാരവാഹികൾ സൗമ്യമായി പറഞ്ഞപ്പോൾ യൂണിറ്റ് പ്രസിഡണ്ട് ഇ ഹൈദ്രുവിനേയും യൂത്ത് വിംഗ് പ്രസിഡണ്ട് ഷൈജലിനേയും എക്സിക്യൂട്ടീവ് അംഗം ബാവ എന്നിവരെ ധിക്കാരപരമായി പെരുമാറുകയും ക്രൂരമായി കയ്യേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം കൽപ്പറ്റയിൽ കനറ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയസ്റ്റാൻറ് പരിസരത്ത് സമാപിച്ചു….. പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഉദ്ഘാടനം ചെയ്തു….. യൂണിറ്റ് പ്രസിഡണ്ട് അധ്യഷത വഹിച്ചു…… ജനറൽസെക്രട്ടറി രഞ്ജിത് കെ , ട്രഷറർ കെകെ ജോൺസൺ, ജില്ലാ സെക്രട്ടറി അജിത് PV, ഷാജി കല്ലടാസ്, ഹാരിസ് ടി, അബ്ദുറഹിമാൻ തനിമ , ജോൺ മാതാ,ഗോൾഡ് അസോസിയേഷൻ സെക്രട്ടറി സിദ്ധീഖ് കെ എച്ച്, കെഎച്ച്ആർഎ കൽപ്പറ്റ യൂണിറ്റ് പ്രസിഡൻ്റ് അബ്ദുറഹിമാൻ പ്രാണിയത്ത് വനിതാ വിംഗ് പ്രസിഡണ്ട് സൗദ, വനിതാ വിങ്ങ് ജില്ലാ ട്രഷറർ അമ്പിളി, എന്നിവർ പ്രസംഗിച്ചു, പ്രകടനത്തിന് നേതൃത്വം നൽകിയവർ സതീശ് ശ്രീ പുഷ്പ, അബ്ദുൽ ഗഫൂർ പിപി, ഷംസു, സരോജിനി, സുപ്രിയ, സി ടി ഹംസ, പ്രമോദ് ഗ്ലാഡ്‌സൺ,














