Listen live radio

സെക്രട്ടറിയേറ്റ് തീപിടിത്തം: ഫാനിന്‍റെ സ്വിച്ചില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്ന് പ്രാഥമിക നിഗമനം

after post image
0

- Advertisement -

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്‍റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. കേടായ ഫാനിന്‍റെ സ്വിച്ചില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്നാണ് വിലയിരുത്തല്‍. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമാകണമെങ്കില്‍ ഫോറന്‍സിക് പരിശോധനഫലം ലഭിക്കണം.
അതേസമയം സെക്രട്ടറിയേറ്റില്‍ പേപ്പർ ഫയലുകൾ പല സ്ഥലങ്ങളിലായി സൂക്ഷിക്കുന്നത് തീപിടുത്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുഭരണവകുപ്പ് നേരത്തെ നൽകിയിരുന്നതായി റിപ്പോര്‍ട്ട്. ജൂലൈ 13 നാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി മുന്നറിയപ്പ് നൽകിയത് .
കമ്പ്യൂട്ടറിനടുത്ത് ഫയലുകൾ സൂക്ഷിക്കരുതെന്നും മുന്നറിയിപ്പ് നൽകി. പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ സർക്കുലറിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
 

Leave A Reply

Your email address will not be published.