Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ബസിൽ യാത്രയ്ക്കിടെ സ്വർണം കവർന്നവരെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി വീട്ടമ്മ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

അടൂർ∙ സ്വകാര്യ ബസിൽ ബാഗിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ സന്തോഷത്തിലാണ് അടൂർ അമ്മകണ്ടകര മോഹനവിലാസത്തിൽ വിജയമ്മ(65). വിജയമ്മയുടെ ബാഗിലുണ്ടായിരുന്ന അഞ്ചുപവന്റെ ആഭരണങ്ങളാണു തമിഴ്നാട് തെങ്കാശി സ്വദേശികളായ പ്രിയ, മുരുകമ്മ, കാളി എന്നിവർ യാത്രയ്ക്കിടെ കവർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ന് ആയിരുന്നു സംഭവം. അടൂർ കെഎസ്എഫ്ഇയിൽ നിന്നു ചിട്ടി പിടിച്ച വകയിൽ ഈടുവച്ച് എടുത്ത സ്വർണാഭരണങ്ങളുമായി കെപി റോഡ് വഴി കായംകുളം ഭാഗത്തേക്കു യാത്ര ചെയ്യുകയായിരുന്നു വിജയമ്മ.ചേന്നമ്പള്ളി ജംക്‌ഷനു സമീപം ബസിറങ്ങിയ ശേഷം നോക്കിയപ്പോഴാണു ബാഗ് തുറന്നു കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോഴാണു സ്വർണം നഷ്ടപ്പെട്ടതായി കാണുന്നത്. മൂന്നു വള, ലോക്കറ്റ്, കൊലുസ് എന്നിവ അടങ്ങുന്ന അഞ്ചു പവൻ സ്വർണമായിരുന്നു ഉണ്ടായിരുന്നത്. ബസിൽ തന്നോടൊപ്പം യാത്ര ചെയ്ത സ്ത്രീയാണെന്നു സംശയം തോന്നി. അപ്പോൾ തന്നെ വിജയമ്മ അതുവഴി വന്ന ഒരു പരിചയക്കാരന്റെ വാഹനത്തിൽ ബസിനെ പിന്തുടർന്നു.

പതിനാലാംമൈൽ ജംക്‌ഷനു സമീപം എത്തിയപ്പോൾ ബസിൽ കണ്ട സ്ത്രീ നടന്നു പോകുന്നതായി കണ്ടു. ഇതോടെ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് ഇവരുടെ സമീപത്തു കൂടി നടന്നു പോയ മറ്റു രണ്ട് സ്ത്രീകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വിജയമ്മ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി മൂന്നു പേരെയും തടഞ്ഞുവച്ചു. തുടർന്ന് അടൂർ പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഇവരുടെ കയ്യി‍ൽ നിന്നു ലഭിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *