Kerala

20 വർഷമായി ഒളിവിൽ; പ്രതിയെ വിമാനത്താവളത്തിൽ നിന്നും പിടികൂടി

ബത്തേരി: 2005 വര്‍ഷത്തില്‍ സുല്‍ത്താന്‍ ബത്തേരി ടൌണിലും, പരിസരത്തും കള്ളനോട്ട് വിതരണം ചെയ്ത കേസില്‍ 20 വര്‍ഷത്തോളമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ സംസ്ഥാന െ്രെകംബ്രാഞ്ച് വയനാട് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച മലപ്പുറം കൂട്ടിലങ്ങാടി പുളിക്കത്തൊടി വീട് ഹംസ പി.ടി (49) നെയാണ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.പ്രതിയെ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.