Kerala

ബിഎൽഒ പുഴയിൽ ചാടി മരിച്ചു; ജോലി സമ്മർദമെന്ന് ബന്ധുക്കൾ

കാസർകോട്∙ ബിഎൽഒ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് (32) മരിച്ചത്. ചെർക്കള സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. ജോലി സമ്മർദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. സവാദിന്റെ വീടുപണി നടക്കുകയാണ്. ഇവിടേയ്ക്ക് പോകുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. പിന്നീട് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കലക്ടർ എത്താതെ ശരീരം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാരും കുടുംബവും പറഞ്ഞു. സമ്മർദം ചെലുത്തിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.