Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മരണത്തിലും മറ്റൊരാൾക്ക് വെളിച്ചമായി ഹരീഷ് റാണയുടെ മടക്കം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ന്യൂഡൽഹി: മരണത്തിലും മറ്റൊരാൾക്ക് ജീവനും വെളിച്ചവും നൽകി ഹരീഷ് റാണയുടെ മടക്കം. രാജ്യത്ത് ആദ്യമായി നിഷ്ക്രിയ ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് വിടവാങ്ങിയപ്പോൾ, അദ്ദേഹത്തിന്റെറെ കണ്ണുകളും ഹൃദയവാൽവുകളും ദാനം ചെയ്ത് മാതൃകയാവുകയാണ് കുടുംബം.തീരാവേദനകൾക്കിടയിലും പ്രതീക്ഷയുടെ വലിയൊരു വെളിച്ചം പകരുകയാണ് ഹരീഷ് റാണയുടെ കുടുംബം.പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചൊവ്വാഴ്‌ച വൈകുന്നേരം 4.10 ന് ഡൽഹിയിലെ എയിംസിൽ വെച്ച് ഹരീഷ് റാണ വേദനയുടെ ലോകത്ത് നിന്ന് യാത്രയായത്. മരണശേഷം ഹരീഷ് റാണയുടെ കുടുംബം അദ്ദേഹത്തിന്റെ കോർണിയകളും ഹൃദയ വാൽവുകളും ദാനം ചെയ്‌തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. മരണശേഷം 24 മണിക്കൂറിനുള്ളിൽ വാൽവുകൾ സാധാരണയായി നീക്കം ചെയ്യും. മരണശേഷം 6 മുതൽ 8 മണിക്കൂർ വരെ കഴിഞ്ഞ് 15 മിനിറ്റ് നീണ്ടുനിൽക്കുന്ന നടപടിക്രമത്തിലൂടെയാണ് കോർണിയ നീക്കം ചെയ്യുന്നത്.2013-ൽ ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുമ്പോൾ താമസസ്ഥലത്തെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിനേറ്റ ആഘാതം ഹരീഷിനെ പൂർണ്ണമായും കിടപ്പിലാക്കി. കഴിഞ്ഞ 13 വർഷമായി ട്യൂബ് വഴിയുള്ള ഭക്ഷണത്തെ ആശ്രയിച്ച് അബോധാവസ്ഥയിലായിരുന്നു അദ്ദേഹം.മരണത്തിന് ശേഷവും മറ്റൊരാളിലൂടെ ജീവിക്കാനും ലോകത്തിന് പ്രകാശമാകാനും ഹരീഷിന് സാധിക്കുമെന്നത് ആ കുടുംബത്തിന് വലിയ ആശ്വാസമാകുന്നു. അവയവദാനമെന്ന വലിയ സന്ദേശം കൂടി സമൂഹത്തിന് നൽകിയാണ് വേദനയുടെയും കാത്തിരിപ്പിന്റെയും നാളുകൾക്കൊടുവിൽ ഹരീഷ് റാണ വിടവാങ്ങുന്നത്

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *