Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

നാളെ ഗതാഗതക്കുരുക്കുണ്ടാകുമോ? ഇന്നേ അറിയാൻ വഴിയുണ്ട്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഗൂഗിൾ മാപ്പിലെ ‘ലൈവ് ട്രാഫിക്’ ഫീച്ചർ നമ്മളെല്ലാം ഉപയോഗിക്കാറുള്ളതാണ്. നിങ്ങൾ പോകുന്ന സ്ഥലത്തെ തത്സമയ ട്രാഫിക് തോത് നിറം നോക്കി മനസ്സിലാക്കാം. ചുവപ്പ് നിറമാണെങ്കിൽ ബ്ലോക്കുണ്ടെന്നു ചുരുക്കം. പക്ഷേ, ഒരേ റൂട്ടിൽ എല്ലാ ദിവസവും ഒരേപോലെയായിരിക്കില്ലല്ലോ ട്രാഫിക്. അടുത്തദിവസം നിങ്ങൾ പോകാനിരിക്കുന്ന ഒരു സ്ഥലത്തേക്ക്, അന്ന് എത്രത്തോളം ട്രാഫിക് ഉണ്ടാകുമെന്ന് എങ്ങനെ അറിയും? അതിനൊരു പരിഹാരമാണു ഗൂഗിൾ മാപ്പിന്റെ ‘ടിപ്പിക്കൽ ട്രാഫിക്’ എന്ന പുതിയ ഫീച്ചർ. ഓരോ ദിവസവും ഒരു നിശ്ചിത റൂട്ടിൽ ശരാശരി എത്രത്തോളം ട്രാഫിക് ഉണ്ടാകുമെന്ന് ഇതുവഴി അറിയാം. പല ഫോണുകളിലും ഇതു പൂർണതോതിൽ ലഭ്യമല്ലാത്തതിനാൽ കംപ്യൂട്ടറിൽ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.എങ്ങനെ?കംപ്യൂട്ടറിൽ ഗൂഗിൾ മാപ് തുറക്കുക. ഇടതുവശത്ത് ലെയേഴ്സ് ഓപ്‍ഷൻ കാണാം. അതിൽ ക്ലിക് ചെയ്ത് ട്രാഫിക് ഓപ്ഷൻ തിരഞ്ഞെടുക്കുക.സ്ക്രീനിന്റെ മധ്യഭാഗത്ത് താഴെയായി ‘ലൈവ് ട്രാഫിക്’ എന്ന പേരിൽ ഒരു ബാർ കാണാം. അതു നിങ്ങളുടെ സമീപത്തുള്ള റോഡുകളിലെ തത്സമയ ട്രാഫിക് തോതാണ്.ലൈഫ് ട്രാഫിക്കിൽ ക്ലിക്ക് ചെയ്ത് ‘ടിപ്പിക്കൽ ട്രാഫിക്’ ഓപ്ഷനിലേക്ക് മാറുക. ദിവസവും തിരഞ്ഞെടുക്കാം.ഉദാഹരണത്തിന് തിങ്കളാഴ്ച ദിവസങ്ങളിൽ രാവിലെ 10ന് ഒരു നിശ്ചിത റൂട്ടിൽ ട്രാഫിക് എത്രയെന്ന് ഒറ്റയടിക്കു മനസ്സിലാക്കാം. നാളുകളോളമുള്ള ഡേറ്റ ഉപയോഗിച്ചാണ് ഓരോ ദിവസവും ഓരോ പോയിന്റിലെയും ശരാശരി ട്രാഫിക് ഗൂഗിൾ കണ്ടെത്തുന്നത്.

ട്രാഫിക് എങ്ങനെ മനസ്സിലാക്കും?റോഡിലൂടെ പോകുന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ ഏറിയ പങ്കും ഗൂഗിൾ മാപ് ഉപയോഗിക്കുന്നവരാണ്. സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗം കണക്കാക്കാൻ ഫോണിന്റെ സെൻസറുകൾക്കു സാധിക്കും. ഒരു റോഡിൽ ഒരേസമയം പോകുന്ന വാഹനങ്ങളിലെ മൊബൈൽ സെൻസറുകളുടെ ശരാശരി ഡേറ്റ ഗൂഗിൾ തത്സമയം വിലയിരുത്തും.

സ്പീഡ് കൂടുതലാണെങ്കിൽ ട്രാഫിക് തടസ്സമില്ലെന്നു കണക്കാക്കും, അപ്പോൾ പച്ചവര. എല്ലാ വാഹനങ്ങളും ഇഴഞ്ഞാണ് നീങ്ങുന്നതെങ്കിൽ ട്രാഫിക് ഉണ്ടെന്ന് ഗൂഗിൾ മനസ്സിലാക്കും, അപ്പോൾ ഓറഞ്ച് വര. വാഹനങ്ങൾ ഏറെ സമയം നിരനിരയായി നിർത്തിയിട്ടാൽ അതിനർഥം വഴി പൂർണമായും തടസപ്പെട്ടുവെന്നാണ്, അപ്പോൾ ചുവപ്പുവര.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *