Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

തൃണമൂൽ കോൺഗ്രസ് ഓഫിസിൽ കാരംസ് കളിച്ച് കേന്ദ്രസേന ഉദ്യോഗസ്ഥർ; സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊൽക്കത്ത ∙ സിലിഗുരിയിലെ തൃണമൂൽ കോൺഗ്രസ് ഓഫിസിൽ കാരംസ് കളിക്കുന്ന വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് മൂന്ന് കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളെ (സിഎപിഎഫ്) തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. ശനിയാഴ്ചയാണ് വിവാദമായ വിഡിയോ പുറത്തുവന്നത്.

തൃണമൂൽ കോൺഗ്രസ് ഓഫിസിൽ ഒരു ഉദ്യോഗസ്ഥൻ മൂന്ന് പ്രാദേശിക യുവാക്കൾക്കൊപ്പം കാരംസ് കളിക്കുന്നതും, രണ്ടാമൻ അടുത്ത് നിൽക്കുന്നതും, മൂന്നാമത്തെയാൾ കസേരയിൽ ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ ബിജെപി സ്ഥാനാർഥി ജഗന്നാഥ് ചാറ്റർജി ശക്തമായി അപലപിച്ചു. അങ്ങേയറ്റം അപലപനീയവും നിരാശാജനകവുമായ സംഭവമാണിത്. കേന്ദ്രസേനയെ എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പ്രാദേശിക ഭരണകൂടത്തിനോ പൊലീസിനോ ഇതിൽ പങ്കുണ്ടെങ്കിൽ അവർക്കെതിരെയും കർശന നടപടിയെടുക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

കാരംസ് കളിക്കുന്നത് കുറ്റമല്ലെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിൽ വച്ച് അത് ചെയ്യുന്നത് അനുചിതമാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സഞ്ജയ് അധികാരി പ്രതികരിച്ചു. അതേസമയം, തൃണമൂൽ കോൺഗ്രസുമായി സൗഹൃദപരമായി ഇടപഴകുന്നത് കുറ്റകരമല്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാകാം അവർ സംസാരിക്കുകയും കളിക്കുകയും ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മലയ് മുഖർജി പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *