തൃശൂര്‍: കൊടുങ്ങല്ലൂരിലെ സ്പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം. അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി 35 വയസുകാരന്‍ ശ്രീനാഥ് മരിച്ച സംഭവത്തില്‍ ആണ് കെയര്‍ടേക്കര്‍ അറസ്റ്റിലായത്. തിരുവനന്തപുരം വെട്ടുതുറ സ്വദേശി മഹേഷ് ആണ് പിടിയിലായത്.
അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസിയും ഓട്ടിസം ബാധിതനുമായ ശ്രീനാഥനെ ഇന്ന് രാവിലെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ ഗുരുതര പരിക്കുകള്‍ കണ്ടെത്തിയതോടെ പൊലീസ് വിശദമായ പരിശോധന നടത്തുകയായിരുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് നിര്‍ണായകമായത്. മൃതദേഹത്തില്‍ വാരിയല്ലുകള്‍ ഒടിഞ്ഞ നിലയിലും കൈകളിലും കാലുകളിലും മര്‍ദനത്തിന്റെ പാടുകളും ഉണ്ടായിരുന്നു. വടി കൊണ്ടും കൈ കൊണ്ടും ക്രൂരമായി മര്‍ദിച്ചതാണ് മരണകാരണം. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മഹേഷിനെ റിമാന്‍ഡ് ചെയ്തു.














