Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

കേരളത്തിലെ ജനഹിതം ആരോടപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം!: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം: നീണ്ടുനിന്ന ആവേശകരമായ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടക്കും. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളും അണികളും ശക്തിപ്രകടനം നടത്തി വോട്ടർമാരെ അവസാനമായി കയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണ്.(Kerala Assembly Elections, Campaigning ends today)ദേശീയ നേതാക്കളുടെ വലിയ നിര തന്നെ ഇത്തവണ കേരളത്തിൽ ക്യാമ്പ് ചെയ്ത് പടയോട്ടം നടത്തിയത് തെരഞ്ഞെടുപ്പ് ആവേശത്തിന് മാറ്റുകൂട്ടി. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം വിധിയെഴുതും. വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്നും തെക്കൻ കേരളത്തിലെ ആധിപത്യം നിലനിർത്തി ഭരണത്തുടർച്ച ഉറപ്പാക്കാമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു.ഭരണവിരുദ്ധ വികാരവും ശബരിമല ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും അനുകൂലമാകുമെന്നും അധികാരം തിരിച്ചുപിടിക്കാമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ഇത്തവണ ‘കറുത്ത കുതിരകളായി’ മാറുമെന്നും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്നും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പ്രതീക്ഷിക്കുന്നു.അവസാന ആഴ്ചകളിൽ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് കലുഷിതമായിരുന്നു വടക്കൻ കേരളത്തിലെ പ്രചാരണ രംഗം. വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള തർക്കങ്ങളും പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവും അവസാന നിമിഷം വരെ ചർച്ചയായി. എങ്കിലും തങ്ങളുടെ കോട്ടകൾ സുരക്ഷിതമാണെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോൾ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വൻ മുന്നേറ്റം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. വടക്കൻ കേരളത്തിൽ ഇക്കുറി അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് എൻഡിഎയുടെ നിലപാട്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ മൈക്ക് അനൗൺസ്മെന്റുകളും റാലികളും നിലയ്ക്കും. തുടർന്ന് നിശ്ശബ്ദ പ്രചാരണത്തിലേക്ക് മുന്നണികൾ കടക്കും.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *