Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

,

ആലത്തൂർ ∙ ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്മാന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്. ഗവ.ഗേൾസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 20നായിരുന്നു ഇവരുടെ വിവാഹം. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ അസ്നയെ ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ചൊവ്വാ രാവിലെയാണു മരിച്ചത്. ഭർത്താവിന്റെ ഉമ്മ വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിച്ചേ സ്കൂളിൽ പോകാൻ അനുവദിച്ചിരുന്നുള്ളുവെന്നും ഇത് അസ്നയ്ക്കു മാനസികവിഷമങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും അസ്നയുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് കേസ്. ബന്ധുക്കളുടെ പരാതി അന്വേഷിച്ചു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. കാവശ്ശേരി ചുണ്ടക്കാട് പെരിങ്ങോട്ടുകുന്ന് വീട്ടിൽ ഹനീഫയുടെ മകളാണ് അസ്ന.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *